ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി നിന്ന് ഊർജ്ജ പ്രതിസന്ധി മറികടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 50 ലക്ഷം പുതിയ പിഎന്‍ജി കണക്ഷന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തണമെന്നും മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നൽകി. പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നാണ് അന്തര്‍മന്ത്രാലയ സമിതി വ്യക്തമാക്കുന്നത്.
കൂടാതെ രാജ്യത്ത് പി എൻ ജി ശൃംഖല വിപുലീകരിക്കാന്‍ കേന്ദ്രം നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പി എൻ ജി കണക്ഷനുകള്‍ക്ക് അനുമതി വേഗത്തിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലെ പ്രതിസന്ധി രാജ്യം തരണം ചെയ്യുമെന്നും പ്രതിസന്ധിയില്‍ രാഷ്ട്രീയം കളിക്കുന്നവരെ തിരിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പറഞ്ഞു.
PM urges country to stay united and overcome LPG crisis











