ഭൂരിപക്ഷം കൂട്ടിയാല്‍ വിദേശയാത്രയ്ക്ക് കൊണ്ടുപോകാം; വാഗ്ദാനം നൽകിയ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തവനൂര്‍ നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം സമ്മാനിക്കുന്ന പഞ്ചായത്ത് കമ്മറ്റിക്ക് വിദേശയാത്ര വാഗ്ദാനം നൽകിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥി വിഎസ് ജോയിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം സമ്മാനിക്കുന്ന പഞ്ചായത്ത് കമ്മറ്റിയെ വിദേശയാത്രയ്ക്ക് കൊണ്ടുപോകാം എന്നായിരുന്നു വാഗ്ദാനം.

സിപി ബാവ ഹാജിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. തിരൂര്‍ എസ്എച്ച്ഒ അനില്‍ കുമാര്‍ മേപ്പള്ളിക്കാണ് അന്വേഷണ ചുമതല. തവനൂര്‍ നിയോജകമണ്ഡലത്തിലെ മംഗലത്ത് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു സി.പി. ബാവ ഹാജിയുടെ പ്രഖ്യാപനം.

.പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്രയാണ് സിപി ബാവ ഹാജി വാഗ്ദാനം ചെയ്തത്. റിട്ടേണ്‍ ടിക്കറ്റും 15 ദിവസം താമസിക്കാനുള്ള സൗകര്യവും ഒരുക്കുമെന്നും അറിയിച്ചിരുന്നു ബൂത്തില്‍ വോട്ട് വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ലീഡ് ചെയ്യുന്ന പഞ്ചായത്തിനും ഇതു ബാധകമാണെന്നും അദ്ദേഹം വാഗ്ദാനം നൽകിയിരുന്നു.

Police have registered a case against League state vice president CP Bava Haji, who promised to take them on a foreign trip if they gain a majority.

More Stories from this section

family-dental
witywide