യു പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം: ഇർഷാദിനെതിരെ കായംകുളം പൊലീസ് കേസെടുത്തു

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ യുഡിഎഫ് നേതാവ് എ ഇർഷാദിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കായംകുളം പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരമുള്ള വകുപ്പുകളും ഇർഷാദിനെതിരെ ചേർത്തിട്ടുണ്ട്. വിഷയത്തിൽ ജില്ലാ കളക്ടർ നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് പൊലീസ് നടപടി വേഗത്തിലാക്കിയത്.

നിയമം നിയമത്തിന്റെ വഴിക്കാണ് നീങ്ങുന്നതെന്നും ഒരു സ്ത്രീക്ക് നേരെയുള്ള അധിക്ഷേപ പരാമർശങ്ങൾ പൊതുസമൂഹത്തിന് ചേർന്നതല്ലെന്നും യു പ്രതിഭ പ്രതികരിച്ചു. മുഖ്യമന്ത്രി നൽകിയ പിന്തുണ വലുതാണെന്നും താൻ വ്യാപകമായ സൈബർ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും അവർ പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നവർക്ക് ഇതൊരു മുന്നറിയിപ്പായിരിക്കുമെന്നും സൈബർ അധിക്ഷേപം തുടർന്നാൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും യു പ്രതിഭ വ്യക്തമാക്കി.

Police Register Case Against Irshad Over Misogynistic Remarks Against U Pratibha in Kayamkulam

Also Read

More Stories from this section

family-dental
witywide