തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. തിരഞ്ഞെടുപ്പ് നിരീക്ഷകൻ കുമാർ ആണ് പരാതി നൽകിയത്. ചെന്നൈ പെരമ്പൂരിലെ പത്രികാ സമർപ്പണത്തിന് ശേഷം കൊളത്തൂരിൽ വിജയ് നടത്തിയ പ്രചാരണത്തിനെതിരെയാണ് കേസ്.
വിജയ് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ പ്രചാരണം നടത്തി. ആംബുലൻസിന് മാർഗതടസമുണ്ടാക്കി, പൊതുനിരത്തുകൾ പ്രചാരണത്തിന് ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്. പെരവല്ലൂർ പൊലിസ് ആണ് കേസ് എടുത്തത്. പരാതിയെ നിയമത്തിന്റെ വഴിയിൽ നേരിടുമെന്ന് ടിവികെ കാംപയിൻ ജനറൽ സെക്രട്ടറി ആദവ് അർജുന വ്യക്തമാക്കി.
അതേസമയം, ഇന്ന് വൈകിട്ട് അഞ്ചിന് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിയ്ക്കും. തിരുവാരൂരിൽ നിന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പര്യടനം ആരംഭിയ്ക്കുക. ഏപ്രിൽ 21ന് സ്വന്തം മണ്ഡലമായ കൊളത്തൂരിൽ പ്രചാരണം സമാപിയ്ക്കും. അതിനിടെ തിരുവാരൂരിലേയ്ക്ക് പുറപ്പെട്ട എം കെ സ്റ്റാലിന്റെ വാഹനം തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡ് പരിശോധിച്ചു. തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. കോൺഗ്രസിൻ്റെ ഇനിയും പട്ടിക പട്ടിക പുറത്ത് വന്നിട്ടില്ല.
Police register case against Vijayan for violating election code of conduct; TVK says he will face legal action













