റോം : വത്തിക്കാനിൽ ലിയോ പതിനാലാമൻ മാർപാപ്പ വെനസ്വേലയിലെ പ്രതിപക്ഷ നേതാവും നോബേൽ സമാധാന പുരസ്‌കാര ജേതാവുമായ മരിയ കൊറിന മച്ചാഡോയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച നടന്ന ഈ കൂടിക്കാഴ്ച പോപ്പിന്റെ ഔദ്യോഗിക പരിപാടി പട്ടികയിൽ ആദ്യം ഉണ്ടായിരുന്നില്ല. പിന്നീട് വത്തിക്കാൻ ദിനപത്രത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

മച്ചാഡോ ഈ സമയത്ത് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബർ മാസത്തിൽ നോർവേയിലെ നോബേൽ സമാധാന പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം പല രാജ്യങ്ങളിലും അവർ സന്ദർശിക്കുകയാണ്. അമേരിക്കൻ വംശജനായ ആദ്യ മാർപാപ്പയാണ് ലിയോ പതിനാലാമൻ മാർപാപ്പ. കഴിഞ്ഞ ദിവസങ്ങളിൽ വെനുസ്വേലയിൽ വന്ന രാഷ്ട്രീയ പ്രതിസന്ധികളിൽ അദ്ദേഹം ആഴത്തിലുള്ള ആശങ്ക അറിയിച്ചിരുന്നു.
പ്രത്യേകിച്ച് അമേരിക്കൻ സൈന്യത്തിന്റെ നടപടിയിൽ വെനുസ്വേല മുൻ പ്രസിഡൻറ് നിക്കോളസ് മഡൂറോയെ അറസ്റ്റ് ചെയ്ത് ന്യൂയോർക്കിലേക്ക് കൊണ്ടുപോയതിൽ പൊതുജനാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മാർപാപ്പയുടെ ഓഫീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല കൂടിക്കാഴ്ചയിൽ എന്താണ് സംസാരിച്ചതെന്ന്. പക്ഷേ ഈ കൂടിക്കാഴ്ച രാഷ്ട്രീയ, മനുഷ്യാവകാശ വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നാറ് വിദേശ വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ.
Pope Leo XIV meets with Venezuelan opposition leader Maria Corina Machado












