രണ്ട് തവണ കേന്ദ്രമന്ത്രിയും ഏഴ് തവണ എംപിയും; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടിൽ പോസ്റ്ററുകൾ

മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാടായ അഴിയൂരിൽ പോസ്റ്റർ. അഴിയൂര്‍, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം സജീവമാക്കുന്നതിനിടെയാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി നാദാപുരത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന് ഇനിയും അധികാരകൊതി മാറിയില്ലയെന്നാണ് വിമർശനം. രണ്ട് തവണ കേന്ദ്രമന്ത്രിയും ഏഴ് തവണ എംപിയുമായ 82കാരനായ മുല്ലപ്പള്ളി ഇനി വിശ്രമജീവിതം നയിക്കട്ടെയെന്നാണ് സേവ് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്ററിലുള്ളത്.അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന നിലപാടിന് യാതൊരു മാറ്റവുമില്ലെന്ന് ഫേസ്ബുക്കില്‍ വ്യക്തമാക്കി. പാര്‍ലമെന്ററി രാഷ്ട്രീയരംഗത്ത് നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിടപറഞ്ഞതാണ്. നേതൃതലത്തില്‍ നിന്ന് സമ്മര്‍ദങ്ങളുണ്ടായെങ്കിലും ആ നിലപാടിന് യാതൊരു മാറ്റവുമില്ലെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

posters against mullappally ramachandran

More Stories from this section

family-dental
witywide