
രാജ്യത്തെ ആദ്യ സമഗ്ര തീവ്രവാദ വിരുദ്ധ നയമായ ‘പ്രഹാർ’ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പരമ്പരാഗതമായ അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പുറമെ, പുതിയ കാലത്തെ വെല്ലുവിളികളായ സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെ ദുരുപയോഗം, ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയെ നേരിടുക എന്നതാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യം. ഭീകരതയ്ക്ക് മതമോ ദേശീയതയോ സമുദായമോ ഇല്ലെന്നും ഒന്നിന്റെ പേരിലും അക്രമങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്നും നയരേഖ വ്യക്തമാക്കുന്നു. സ്ലീപ്പർ സെല്ലുകൾ വഴിയും ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരസംഘടനകളെ തളയ്ക്കാൻ ‘പ്രഹാർ’ മുൻഗണന നൽകുന്നു.
അൽ ഖ്വയിദ, ഐഎസ് തുടങ്ങിയ ആഗോള ഭീകര ഗ്രൂപ്പുകൾ ഇന്ത്യയിൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന സാഹചര്യത്തിൽ, ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയാനും വിദേശ രാജ്യങ്ങളിൽ ഇരുന്നുള്ള ഗൂഢാലോചനകൾ തകർക്കാനും കർശനമായ നടപടികൾ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീകരക്കേസുകളിലെ നിയമനടപടികൾ വേഗത്തിലാക്കാനും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കാനും പൊതുജനപങ്കാളിത്തം ഉറപ്പാക്കാനും നയം നിർദ്ദേശിക്കുന്നു. ഭീകരതയെ ഒരു രൂപത്തിലും അംഗീകരിക്കില്ലെന്ന ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ആഭ്യന്തര മന്ത്രാലയം ഇതിലൂടെ പ്രഖ്യാപിക്കുന്നത്.
‘Prahar’: India Unveils Its First Anti-Terror Policy to Combat Cyber Threats and Cross-Border Terrorism













