ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാൻ പറ്റാത്ത സാഹചര്യമാണെന്നും വേദനയേറ്റ അത്തരക്കാരെ യുഡിഎഫ് ചേർത്തുനിർത്തുമെന്നും കെ സി വേണുഗോപാൽ എം പി. യുഡിഎഫ് പ്രേംകുമാറിനെ ചേർത്ത് നിർത്തുമെന്നും ജയൻ ചേർത്തലയുടെ കോൺഗ്രസ് പ്രവേശനം കാത്തിരുന്ന് കാണാമെന്നും കെ സി വേണുഗോപാൽ എം പി മാധ്യമങ്ങളോട് വ്യക്തമാക്കി.
തിരുവനന്തപുരം മാളിലെ എസ്എഫ്ഐ മർദ്ദനത്തിൽ സിപിഐഎം ഗുണ്ടകൾക്ക് മാത്രമാണ് ഇവിടെ സംരക്ഷണം ഒരുക്കുന്നത്. പൊലീസിന് എങ്ങനെ നീതി നിർവഹണം നടപ്പാക്കാൻ ആകും. മണി ശങ്കർ അയ്യരുടേത് വ്യക്തിപരമായ അഭിപ്രായം. പാർട്ടിയുടെ അഭിപ്രായമല്ല. മണിശങ്കർ അയ്യർ കോൺഗ്രസിൽ ഇല്ലെന്നും കേരളത്തിലെ കർഷക ആത്മഹത്യ ഏറ്റവും വേദനിപ്പിക്കുന്നതെന്നും സർക്കാർ കർഷകരെ പൂർണമായി അവഗണിച്ചുവെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Premkumar will be included in UDF; KC Venugopal says we will wait and see if Jayan Cherthala joins Congress












