വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഇറാനെ മെരുക്കാനുള്ള തന്ത്രങ്ങളുമായി രംഗത്ത്. ഇറാൻ വഴങ്ങുന്നില്ലെങ്കിൽ നാവിക ഉപരോധം അടക്കമുള്ള തന്റെ മുന്നിലുള്ള സാധ്യതകൾ ചൂണ്ടിക്കാണിച്ചുള്ള ലേഖനം തൻ്റെ ട്രൂത്ത് സോഷ്യലിൽ പോസ്റ്റിൽ ട്രംപ് പങ്കുവെച്ചു. ഇന്ത്യയേയും ചൈനയേയും സമ്മർദ്ദത്തിലാക്കുമെന്ന് പരാമർശിച്ചുള്ള ഒരു യുഎസ് വാർത്താ പോർട്ടലിൽ വന്ന ലേഖനമാണ് ട്രംപ് പങ്കുവെച്ചത്. ഇസ്ലാമാബാദിൽ നടന്ന ഇറാൻ യുഎസ് ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് ഈ ലേഖനം പുറത്ത് വിട്ടിരിക്കുന്നത്.
വെനസ്വേലയുടെ ഏകാധിപതി നിക്കോളാസ് മഡുറോയെ പുറത്താക്കാൻ ശ്രമിക്കുന്നതിന് മുമ്പ്, വലിയ സൈനിക നടപടിയിലൂടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ നാവിക ഉപരോധത്തിലൂടെ വെനസ്വേലയുടെ സാമ്പത്തിക രംഗം തകർത്തുകളഞ്ഞിരുന്നു. ഈ ഉപരോധം രാജ്യത്തിന്റെ എണ്ണ വരുമാനത്തെ മുരടിപ്പിച്ചു എന്നാണ് ലേഖനത്തിൽ പറയുന്നത്. തുടർന്നാണ് ഇന്ത്യയെ അടക്കം സമ്മർദ്ദത്തിലാക്കുന്ന ഇറാനുമേലുള്ള നാവിക ഉപരോധത്തെ കുറിച്ച് ലേഖനത്തിൽ ട്രംപ് പറയുന്നത്.
കൂടാതെ,ഇറാൻ അമേരിക്ക മുന്നോട്ട് വെച്ച അവസാന കരാറിന് വഴങ്ങിയില്ലെങ്കിൽ ട്രംപ് മുന്നറിയിപ്പ് നൽകിയതുപോലെ ടെഹ്റാനെ ‘ശിലായുഗത്തിലേക്ക്’ തിരിച്ചയക്കാൻ ബോംബിടാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ, ഇതിനകം തന്നെ തകർച്ചയിലായ ഇറാനിയൻ സമ്പദ്വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്നതിനും, ചൈനയുടെയും ഇന്ത്യയുടെയും പ്രധാന എണ്ണ സ്രോതസ്സുകളിൽ ഒന്നിനെ വെട്ടിക്കുറച്ചുകൊണ്ട് നയതന്ത്ര സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും അദ്ദേഹം തന്റെ വിജയകരമായ ഉപരോധ തന്ത്രം വീണ്ടും പ്രയോഗിച്ചേക്കാം എന്നും ലേഖനത്തിൽ പറയുന്നു.
President Donald Trump is actively maneuvering to constrain Iran’s economy by targeting its oil sales, specifically aiming to pressure major importers India and China by threatening to disrupt their supply chains










