പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സംഘർഷത്തിൽ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. നാവിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ഉണ്ടായി. ചർച്ചയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി അദ്ദേഹം തുടർച്ചയായി നൽകിയ പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചു.
സംഘർഷത്തിൽ, യുഎസിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇറാൻ ഇന്ന് പുലർച്ചെ നടത്തിയ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്കും ഒരു പാകിസ്താൻ സ്വദേശിക്കും പരുക്കേറ്റു. മിസൈൽ ആവശിഷ്ടങ്ങൾ പതിച്ച് പ്രത്യേക സാമ്പത്തിക മേഖലയായ ഖലീഫ ഇക്കണോമിക്ക് സോൺസ് അബുദാബിയിൽ മൂന്നിടങ്ങളിൽ തീപിടുത്തമുണ്ടായി. സാരമായ പരുക്ക് പറ്റിയവരും കൂട്ടത്തിലുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം സമാനസാഹചര്യത്തിൽ അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ട് പേര് മരിച്ചിരുന്നു. കുവൈറ്റ് എയർപോർറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ റഡാർ സംവിധാനത്തിന് തരാറുണ്ടായി. ആക്രമണത്തിൽ ആർക്കും പരുക്കില്ലെന്ന് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. പുലർച്ചെ റിയാദിന് നേരെയും മിസൈൽ ആക്രമണ ശ്രമമുണ്ടായി. ബഹ്‌റൈനിൽ പുലർച്ചെ രണ്ട് തവണ അലാറം മുഴങ്ങിയിരുന്നു.
Prime Minister Narendra Modi spoke to his Saudi Arabian counterpart and Crown Prince HRH Price Mohammed bin Salman on Saturday and discussed the war in West Asia









