പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മാർച്ച് ആറിന് കൊച്ചിയിൽ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് വരുന്നു. മാർച്ച് 6ന് കൊച്ചിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. എൻഡിഎ പ്രകടന പത്രിക പുറത്തിറക്കുന്ന പ്രധാനമന്ത്രി സാമുദായിക നേതാക്കളുമായി ചർച്ചക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

കോർപ്പറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 23 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയിരുന്നു.

Prime Minister returns to Kerala; to Kochi on March 6

More Stories from this section

family-dental
witywide