പത്മജ വേണുഗോപാലിൻ്റെ പ്രചാരണത്തിന് പ്രധാനമന്ത്രി തൃശ്ശൂരിലെത്തും; റോഡ് ഷോയിൽ പങ്കെടുക്കും

തൃശ്ശൂർ: എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഞായറാഴ്ച തൃശ്ശൂരിലെത്തും. മണ്ഡലത്തിലെ ആവേശം വർധിപ്പിക്കാൻ സ്ഥാനാർത്ഥിക്കൊപ്പം അദ്ദേഹം റോഡ് ഷോയിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.

പാലക്കാട്ടെ പരിപാടികൾക്ക് ശേഷമായിരിക്കും പ്രധാനമന്ത്രി തൃശ്ശൂരിലേക്ക് എത്തുക. പത്മജ വേണുഗോപാലിൻ്റെ സ്ഥാനാർത്ഥിത്വത്തിന് വലിയ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിനെത്തുന്നത്. സന്ദർശനത്തിൻ്റെ കൃത്യമായ സമയക്രമം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്ന് ബിജെപി കേന്ദ്രങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

അതേസമയം, വിവാദങ്ങൾക്കിടെ ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ചാവക്കാട് താലൂക്ക് ഓഫീസിലാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. വിദ്വേഷ പരാമർശം നടത്തിയതിൻ്റെ പേരിൽ കഴിഞ്ഞ ദിവസം ഗോപാലകൃഷ്‌ണനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തിരുന്നു. കലാപ ആഹ്വാനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Prime Minister will visit Thrissur to campaign for Padmaja Venugopal; will participate in a road show

More Stories from this section

family-dental
witywide