ആഗോള തലത്തിൽ ശ്രദ്ധനേടി മെക്സിക്കോയിലെ ജയിൽ ചാട്ടം; തോക്കുധാരികളുടെ വാഹനം ജയിൽ കവാടം ഇടിച്ചു തകർത്തു, രക്ഷപെട്ടത് 23 തടവുകാർ, തിരച്ചിൽ തുടരുന്നു

മെക്സിക്കോയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പുവെർട്ടോ വല്ലർട്ടയിലെ ജയിൽ ചാട്ടം ആഗോള തലത്തിൽ ശ്രദ്ധനേടി. ഫെബ്രുവരി 22-ന് പുവെർട്ടോ വല്ലർട്ടയിലെ സെൻട്രോ ഇന്റഗ്രൽ ഡി ജസ്റ്റീഷ്യ റീജിയണൽ ജയിലിന് നേരെയാണ് ആയുധധാരികൾ ആക്രമണം നടത്തിയത്.

തോക്കുധാരികളായ സംഘം വാഹനങ്ങൾ ഉപയോഗിച്ച് ജയിലിൻ്റെ കവാടം ഇടിച്ചുതകർക്കുകയും വെടിയുതിർക്കുകയും ചെയ്തു. ആക്രമണത്തിനിടയിൽ 23 തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. ഇതിൽ അതിക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും ഒരു ജയിൽ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.

മെക്സിക്കോയിലെ അതിശക്തമായ മയക്കുമരുന്ന് മാഫിയയായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ (CJNG) തലവൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ് (എൽ മെഞ്ചോ) കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം മുഴുവൻ ഉണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഈ ജയിൽ ആക്രമണവും നടന്നത്. രക്ഷപ്പെട്ട തടവുകാർക്കായി മെക്സിക്കൻ സുരക്ഷാ സേന വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്.

Prison escape in Mexico draws global attention; Gunmen’s vehicle crashes through prison gate, 23 prisoners escape, search continues

More Stories from this section

family-dental
witywide