സംസ്ഥാനത്ത് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിൽ. തലസ്ഥാനനഗരിയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന സമരത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് പങ്കെടുക്കുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്കും സമരവും നടക്കുന്നത്.
അതേസമയം, തീരുമാനം എടുക്കേണ്ടത് സർക്കാരെന്നാണ് ആശുപത്രി മാനേജ്മെന്റുകളുടെ നിലപാട്. കേരളത്തിലെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് ഈ പണിമുടക്കിൽ പങ്കെടുക്കുമെന്നത്. നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് ലഭിച്ചിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല.
ഇത് നടപ്പിലാക്കണമെന്നതാണ് പ്രധാന ആവശ്യം.പല മാനേജ്‌മെന്റും ശമ്പള പരിഷ്‌കരണത്തിന് തയാറാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉത്തരവാണ് വേണ്ടത്. എല്ലാ നഴ്‌സുമാര്‍ക്കും തുല്യവേതനം വേണമെന്നാണ് ആവശ്യമെന്ന് നഴ്‌സുമാര്‍ പറഞ്ഞു. അടിസ്ഥാന ശമ്പളത്തില്‍ മാറ്റമില്ലെന്നതാണ് പ്രധാന പ്രശ്‌നമെന്നും സമരത്തിലെ നഴ്‌സുമാര്‍ പറയുന്നു.
Private hospital nurses on strike demanding salary revision in Kerala












