
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകൻ റെയ്ഹാൻ വാദ്രയും ദീർഘകാല സുഹൃത്തായ അവീവ ബെയ്ഗും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.
ഡിസംബർ 29-ന് രാജസ്ഥാനിലെ രൺതംബോറിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ജനുവരി 2-ന് റെയ്ഹാൻ വാദ്ര തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
റെയ്ഹാനും അവീവയും ഏകദേശം ഏഴ് വർഷത്തോളമായി പ്രണയത്തിലായിരുന്നു. കുട്ടിക്കാലം മുതൽക്കേ സുഹൃത്തുക്കളായ ഇരുവരുടെയും വിവാഹനിശ്ചയത്തിന് ഇരു കുടുംബങ്ങളുടെയും പൂർണ്ണ സമ്മതമുണ്ടായിരുന്നു.
ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ നിന്നാണ് റെയ്ഹാൻ ഉന്നത വിദ്യാഭ്യാസം നേടിയത്. വിഷ്വൽ ആർട്ടിസ്റ്റാണ്. ഡൽഹി സ്വദേശിനിയായ അവീവ ഒരു ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ്. വ്യവസായിയായ ഇമ്രാൻ ബെയ്ഗിന്റെയും ഇന്റീരിയർ ഡിസൈനറായ നന്ദിത ബെയ്ഗിന്റെയും മകളാണ്. പ്രിയങ്ക ഗാന്ധിയും റോബർട്ട് വാദ്രയും സോഷ്യൽ മീഡിയയിലൂടെ ദമ്പതികൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്.
Priyanka Gandhi’s son Raihan Vadra gets engaged










