വാഗ്ദാനങ്ങൾ പാലിച്ചു; എൽ.ഡി.എഫ് പ്രകടനപത്രികയിലെ 95% പദ്ധതികളും പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി, വികസനത്തുടർച്ചയുടെ കണക്കുകളുമായി പ്രോഗ്രസ് റിപ്പോർട്ട്

കണ്ണൂർ: എൽ.ഡി.എഫ് സർക്കാരിൻ്റെ പ്രകടനപത്രികയിലെ 95 ശതമാനം വാഗ്ദാനങ്ങളും നടപ്പിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പിണറായിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എത്രമാത്രം പാലിക്കപ്പെട്ടു എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അത് ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞ 10 വർഷത്തിനിടെ അഞ്ചുലക്ഷം വീടുകൾ പൂർത്തിയാക്കി. ഇതുവഴി 20 ലക്ഷത്തോളം പേർക്ക് സുരക്ഷിതമായ ഭവനം ഒരുക്കാൻ സാധിച്ചു. പുനർഗേഹം പദ്ധതി വഴി മത്സ്യത്തൊഴിലാളികൾക്കായി 2789 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. പട്ടയമില്ലാതിരുന്ന 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകി ഭൂമിയിൽ അവകാശം ഉറപ്പാക്കി. പി.എസ്.സി വഴി ഈ കാലയളവിൽ 3,13,202 നിയമനങ്ങൾ നടത്തി. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 178 വീടുകൾ പൂർത്തിയാക്കി. വയനാട് ടൗൺഷിപ്പിലെ 178 വീടിന്റെ അവസ്ഥ എല്ലാവർക്കും പോയി നോക്കാവുന്നതാണ്. ദുരന്തബാധിതരെ പൂർണമായും വിശ്വാസത്തിലെടുത്തു. അവരുടെ അഭിപ്രായം കണക്കിലെടുത്താണ് എല്ലാവർക്കും ഒരിടത്ത് ജീവിക്കാൻ സൗകര്യം ഒരുക്കണമെന്നു തീരുമാനിച്ചത്. ടൗൺഷിപ്പ് ഒറ്റയ്ക്കങ്ങ് തീരുമാനിക്കുകയല്ല ചെയ്തത്. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും വിളിച്ചു. എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു. പൊതുവായ തീരുമാനം ഉണ്ടായി. ടൗൺഷിപ്പിലെ വീട് നിർമാണം പൂർത്തിയായി. അടിസ്ഥാന സൗകര്യം കൂടി ഒരുങ്ങേണ്ടതുണ്ട്.

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായെന്നും പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സർക്കാരിൻ്റെ നേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് വികസനത്തുടർച്ചയുടെ സാക്ഷ്യപത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

Promises kept; CM says 95% of projects in LDF manifesto have been completed, progress report with figures on development progress

More Stories from this section

family-dental
witywide