പ്രതിഷേധ തീ അടങ്ങാതെ ഇറാൻ; 544 പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ, 10,681-ലധികം പേരെ ഇറാൻ ഭരണകൂടം തടവിലാക്കി

ന്യൂഡൽഹി: രണ്ടാഴ്ചയോളമായി ഇറാനിൽ തുടരുന്ന ഭരണവിരുദ്ധ പ്രക്ഷോഭങ്ങളിൽ ഇതുവരെ കുറഞ്ഞത് 544 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA) ഞായറാഴ്ച സമാഹരിച്ച കണക്കുകൾ പ്രകാരം ഇറാനിലെ ബഹുജന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരിൽ 496 പ്രക്ഷോഭകരും 48 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പ്രക്ഷോഭങ്ങളെ തുടർന്ന് ഇതുവരെ 10,681-ലധികം പേരെ ഇറാൻ ഭരണകൂടം തടവിലാക്കിയിട്ടുണ്ട്.

ഇറാനിലെ 31 പ്രവിശ്യകളിലായി 186 നഗരങ്ങളിലെ 585 കേന്ദ്രങ്ങളിൽ പ്രതിഷേധം പടർന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും നാണയപ്പെരുപ്പവും ഭരണകൂടത്തോടുള്ള എതിർപ്പുമാണ് നിലവിലെ ശക്തമായ പ്രക്ഷോഭത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ഇന്റർനെറ്റ് വിച്ഛേദിക്കുകയും വാർത്താവിനിമയ മാർഗങ്ങൾ തടയുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗം നടത്തിയാൽ സൈനികമായി ഇടപെടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം യുഎസിന്റെ ഭാഗത്തുനിന്നുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കി.

Protests continue in Iran, human rights organizations say at least 544 people have been killed

More Stories from this section

family-dental
witywide