
കോഴിക്കോട്: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാ എം.പിയുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് തിക്കോടി പെരുമാൾപുരത്തെ ‘ഉഷസ്’ വീട്ടിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സി.ഐ.എസ്.എഫ് (CISF) ഇൻസ്പെക്ടറായിരുന്ന അദ്ദേഹം മുൻ ദേശീയ കബഡി താരവുമായിരുന്നു. പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ 1991-ലാണ് പി.ടി. ഉഷയെ വിവാഹം കഴിച്ചത്. ഏക മകൻ ഡോ. ഉജ്ജ്വൽ വിഘ്‌നേഷ്.
സംഭവസമയത്ത് പി.ടി. ഉഷ പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലായിരുന്നു.
PT Usha’s husband passes away










