ഡാലസിൽ അന്തരിച്ച മേരി മേപ്പുറം ഫിലിപ്പിന്റെ പൊതുദർശനം ഇന്ന്

ഷാജി രാമപുരം

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസ് മുൻ വൈസ് പ്രസിഡന്റും ബോർഡ് ഓഫ് ട്രസ്റ്റിസ് അംഗവുമായിരുന്ന പരേതനായ രാജൻ മേപ്പുറത്തിന്റെ സഹധർമ്മിണി ഡാലസിൽ അന്തരിച്ച മേരി മേപ്പുറം ഫിലിപ്പിന്റെ (ലില്ലിക്കുട്ടി 78) പൊതുദർശനം ഇന്ന് (വെള്ളി) വൈകിട്ട് 6.30 മുതൽ 8.30 വരെ ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടും.

സംസ്കാരം നാളെ (ശനി) രാവിലെ 9.30 മുതൽ ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സണ്ണിവെയിലുള്ള പ്ലസന്റ് റിഡ്ജ് സെമിത്തേരിയിൽ (4600 N Belt Line Rd, Sunnyvale, Tx 75182) സംസ്കരിക്കും. മേരി മേപ്പുറം ഫിലിപ്പിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് അനുശോചനം അറിയിച്ചു.

Public viewing of Mary Meppuram Philip, who passed away in Dallas, today

More Stories from this section

family-dental
witywide