പുനർജനി കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്; അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് റിപ്പോർട്ട് പുറത്ത്

Punarjani Case: Vigilance Report Gives Clean Chit to VD Satheesan, Says No Evidence of Corruption

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിന്‍റെ വിവരങ്ങൾ പുറത്ത്. വിദേശഫണ്ട് സമാഹരണത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും വ്യക്തമാക്കുന്ന വിജിലൻസ് റിപ്പോർട്ടാണ് പുറത്തുവന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ വിജിലൻസ് ഡയറക്ടറേറ്റ് സർക്കാരിന് നൽകിയ കത്തിലാണ് സതീശന് അനുകൂലമായ ഈ കണ്ടെത്തലുകളുള്ളത്. സ്പീക്കറുടെ വിശദീകരണ കത്തിന് നൽകിയ മറുപടിയിലാണ് സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്. സ്പീക്കറുടെ അനുമതിയില്ലാതെ വിഡി സതീശൻ വിദേശത്ത് പോയതായി മുൻ വിജിലൻസ് ഡയറക്ടർ ശുപാർശ നൽകിയിരുന്നു. ഇതിലാണ് ആഭ്യന്തര സെക്രട്ടറിയോട് സ്പീക്കർ വിശദീകരണം നൽകിയത്.

പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പണം വി ഡി സതീശന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിദേശത്തുനിന്നും സമാഹരിച്ച പണം ഒരു ചാരിറ്റബിൾ സംഘടന വഴിയാണ് കേരളത്തിലെത്തിയതെന്നും അത് വീട് നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സതീശൻ ഈ സംഘടനയിൽ ഭാരവാഹി അല്ലാത്തതിനാൽ പണം ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ് പ്രാഥമിക നിഗമനം.

വി ഡി സതീശനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ സ്പീക്കർ ആവശ്യപ്പെട്ട വിശദീകരണത്തിന് ആഭ്യന്തര സെക്രട്ടറി നൽകിയ മറുപടിയിലാണ് ഈ റിപ്പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ സതീശനെതിരെ തെളിവുകളില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വിദേശനാണ്യ വിനിമയ ചട്ടലംഘനം (FCRA) പരിശോധിക്കാൻ പിന്നീട് നിർദ്ദേശം വന്നതോടെയാണ് സിബിഐ അന്വേഷണമെന്ന ശുപാർശയിലേക്ക് കാര്യങ്ങളെത്തിയത്.

More Stories from this section

family-dental
witywide