ഖത്തറില്‍ അടിയന്തര ദേശീയ മുന്നറിയിപ്പ് പുതുക്കി; ജനങ്ങള്‍ വീടുകളിലോ സുരക്ഷിത കേന്ദ്രങ്ങളിലോ തുടരാന്‍ നിര്‍ദേശം

അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സംയുക്ത ആക്രമണത്തിൽ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനയി കൊല്ലപ്പെട്ടതിന്റേയും ഇറാന്‍ തിരിച്ചടി ആരംഭിച്ച് കഴിഞ്ഞതിന്റേയും പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുള്ള അടിയന്തര ദേശീയ മുന്നറിയിപ്പ് പുതുക്കി ഖത്തര്‍. നിലവിലുള്ള സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതുവരെ ജനങ്ങള്‍ വീടുകളിലോ സുരക്ഷിത കേന്ദ്രങ്ങളോ തുടരണമെന്നും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തേക്ക് പോകരുതെന്നും ഖത്തർ മുന്നറിയിപ്പ് നൽകി.

ജനലുകളില്‍ നിന്നും തുറന്ന സ്ഥലങ്ങളില്‍ നിന്നും മാറിനില്‍ക്കണം. കൂടാതെ, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുമാത്രം വിവരങ്ങള്‍ നേടണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ലഭ്യമാകുന്ന പുതുക്കലുകള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ അറിയിപ്പ് നല്‍കുമെന്നും വ്യക്തമാക്കി. ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫുമായിരുന്നു ആയത്തുള്ള അലി ഖമേനയി.

ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഖമേനയി വധിക്കപ്പെട്ട സംഭവം ലോകത്താകെയും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. ആക്രമത്തിൽ ഖമനയിയുടെ മകളും മരുമകനും കൊച്ചുമകളും ഉള്‍പ്പെടെയുള്ള ബന്ധുക്കളും വധിക്കപ്പെട്ടിട്ടുണ്ട്. ഖമേനയി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ലോകത്തെ അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താന്‍ കൊല്ലപ്പെട്ടു’ എന്ന് പറഞ്ഞുകൊണ്ടാണ് ഖമനയിയുടെ മരണം ട്രംപ് സ്ഥിരീകരിച്ചത്.

Qatar renews national emergency warning; people advised to stay at home or in safe places

More Stories from this section

family-dental
witywide