നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ആർ ശ്രീലേഖ. ശാസ്തമംഗലം കൗൺസിലർ കൂടിയാണ് ആർ. ശ്രീലേഖ. വട്ടിയൂർക്കാവിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. നാളെ രാവിലെ ചുവരെഴുത്ത് തുടങ്ങും.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്‍, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ഉൾപ്പെടെയുള്ളവർ നാളത്തെ പ്രചാരണ പരിപാടിയുടെ ഭാഗമാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് രീതിയില്‍ ചുവരെഴുതി പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പത്മജ വേണുഗോപാലും സമാനമായ രീതിയില്‍ ചുവരെഴുതി തൃശൂരില്‍ ബിജെപിയുടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
R Sreelekha is BJP’s candidate in Vattiyoorkavu











