തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കത്തികയറി രാഹുൽ ഗാന്ധി; ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ ഇവിടെ ഒന്നും പറയുന്നില്ല, കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ കൂട്ടുകച്ചവടം

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കത്തികയറി രാഹുൽ ഗാന്ധി. കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ കൂട്ടുകച്ചവടമാണെന്നും സിപിഐഎം തീവ്രലതുപക്ഷമായി മാറിയെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും സിപിഐഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഐഎമ്മും കോര്‍പ്പറേറ്റ് പാര്‍ട്ടികളാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.

സിപിഐഎം യഥാര്‍ത്ഥ ഇടതുപക്ഷമല്ലാതെ ആയി മാറിയെന്നതിന്‍റെ തെളിവാണ് രണ്ട് ഇടത് നേതാക്കള്‍ ഇവിടെ വേദിയിലിരിക്കുന്നത്. രണ്ട് മുതിര്‍ന്ന സിപിഐഎം നേതാക്കളാണ് യുഡിഎഫ് വേദിയിലിരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രചാരണം നടത്താത്തത്. സിപിഐഎം നേതാക്കൾ ശബരിമലയിൽ നിന്ന് സ്വർണം കൊള്ളയടിച്ചു. ബിജെപിക്ക് ആഗ്രഹം കേരളത്തിൽ ഇടതുപക്ഷം ജയിക്കണം. ആർഎസ്എസിനെ എതിർക്കുന്നവരെ കടന്നാക്രമിക്കുന്നുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

ബിജെപി മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നതിന് രണ്ട് തെളിവുകളുണ്ട്. പ്രധാനമന്ത്രി ശബരിമല വിഷയം ഉയർത്തുന്നില്ല, ശബരിമലയിലെ സ്വര്‍ണം സിപിഐഎം മോഷ്ടിച്ചു. ഹിന്ദുവിന്‍റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല. കേരളത്തിൽ ഇടതുപക്ഷം വിജയിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും ബിജെപിക്ക് സിപിഐഎമ്മിനെ നിയന്ത്രിക്കാൻ സാധിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് റാലിയിലെത്തിയ സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥികളായ വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും ഇരുവരെയും രാഹുൽ ഗാന്ധി ഹാരമണിയിച്ചു. ഇടതുപക്ഷം നേരിടുന്ന അപചയത്തിന്‍റെ ഭാഗമായാണ് വി കുഞ്ഞികൃഷ്ണനും ടികെ ഗോവിന്ദനും വേദിയിലെത്തിയതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വേദിയിൽ പ്രസംഗിച്ച കെ സുധാകരൻ വി കുഞ്ഞികൃഷ്ണന്‍റെയും ടികെ ഗോവിന്ദന്‍റെയും കൈപിടിച്ച് ഉയര്‍ത്തി.

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ഈ ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ലെന്നും കണ്ണൂരിൽ ഇപ്പോൾ യഥാർത്ഥ കമ്മ്യൂണിസ്റ്റുകളില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകളാണ് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനുനെന്നും രാഹുൽ ഗാന്ധിയുടേത് കമ്മ്യൂണിസ്റ്റ്‌ മനസാണെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Rahul Gandhi against p m modi and cm pinarayi. Those who claim to be the protectors of Hindus are not saying anything in Kerala, there is collusion between CPM and BJP in Kerala

More Stories from this section

family-dental
witywide