യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് ബീച്ചിൽ വൻ പൊതുസമ്മേളനം

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാനുള്ള യുഡിഎഫിൻ്റെ പ്രചാരണ പരിപാടികൾക്ക് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന കൂറ്റൻ പൊതുസമ്മേളനത്തോടെ യുഡിഎഫിൻ്റെ സംസ്ഥാനതല ഔദ്യോഗിക പ്രചാരണത്തിന് തുടക്കമാകും.

ദേശീയ-സംസ്ഥാന തലങ്ങളിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് യുഡിഎഫിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ ‘ഗ്യാരണ്ടി കാർഡ്’ രാഹുൽ ഗാന്ധി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കുക, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, യുവ സംരംഭകർക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ തുടങ്ങിയ ആകർഷകമായ പ്രഖ്യാപനങ്ങൾ ഇതിലുണ്ടാകുമെന്നാണ് സൂചന.

സംസ്ഥാനവ്യാപകമായ പര്യടനത്തിനായി എത്തുന്ന അദ്ദേഹം വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പ്രവർത്തക സംഗമങ്ങളിലും വരും ദിവസങ്ങളിൽ പങ്കെടുക്കും. കോഴിക്കോട്ടെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസിൽ രാഹുൽ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.

യ.അതേസമയം, പാലക്കാട് ജില്ലയിൽ യുഡിഎഫ് പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേതൃത്വം നൽകും. ഒറ്റപ്പാലം, കോങ്ങാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ടുള്ള ഊർജിതമായ നീക്കത്തിലാണ് യുഡിഎഫ് ക്യാമ്പ്.

Rahul Gandhi in Kerala today to boost UDF election campaign; huge public meeting at Kozhikode beach

More Stories from this section

family-dental
witywide