സോണിയ ഗാന്ധി ആശുപത്രിയിൽ: രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി; പകരം മല്ലികാർജുൻ ഖർഗെ എത്തും

തിരുവനന്തപുരം: യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായി ഇന്ന് കേരളത്തിൽ എത്താനിരുന്ന രാഹുൽ ഗാന്ധി സന്ദർശനം റദ്ദാക്കി. മാതാവും കോൺഗ്രസ് മുൻ അധ്യക്ഷയുമായ സോണിയ ഗാന്ധിയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ യാത്ര മാറ്റിവെച്ചത്. സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പ്രത്യേക ശ്രദ്ധ ആവശ്യമായതിനാലാണ് അദ്ദേഹം ഡൽഹിയിൽ തുടരുന്നത്.

രാഹുൽ ഗാന്ധിക്ക് പകരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് കേരളത്തിലെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നിശ്ചയിച്ചിട്ടുള്ള യുഡിഎഫിൻ്റെ വമ്പൻ പൊതുസമ്മേളനത്തിൽ ഖർഗെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിലും പ്രചരണ ആവേശം ചോരാതെ പരിപാടി വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് നേതൃത്വം.

Rahul Gandhi’s Kerala visit cancelled; Mallikarjun Kharge to arrive instead

More Stories from this section

family-dental
witywide