രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എം എ ഷഹനാസിന്റെ ആരോപണം; ഡിജിപിക്ക് പരാതി നൽകി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ എം എ ഷഹനാസിന്റെ ആരോപണം അടിസ്ഥാന രഹിതമെന്നും എം എ ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകിയെന്നും രാഹുലിന്റെ അഭിഭാഷകൻ ശേഖർ ജി തമ്പി ഇന്ന് വക്കീൽ നോട്ടീസ് അയക്കും. മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികൾ ഉണ്ടാകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

കർഷക സമരത്തിന്റെ ഭാഗമായി ക്ഷണിച്ചെന്നത് വസ്തുതാ വിരുദ്ധം. സാരി ഉടുത്തതുമായി ബന്ധപ്പെട്ട് പറഞ്ഞതും അടിസ്ഥാനരഹിതം. ഷഹനാസിനെതിരെ കേസെടുക്കണം. ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ രാഹുൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ഗൂഢാലോചന നടത്തിയ മറ്റുള്ളവർക്കെതിരെയും കേസെടുക്കണം, ഷഹനാസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ കണ്ടുകെട്ടണമെന്നും കൂടുതൽ അപകീർത്തികരമായ പരാമർശങ്ങൾ വരുന്നത് തടയണമെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാതിയിലെ മറ്റു ആവശ്യങ്ങൾ.

Rahul Mamkootathil filed a complaint against MA Shahnaz to the DGP.

More Stories from this section

family-dental
witywide