ഒന്നാം ബലാത്സംഗക്കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

ഒന്നാം ലൈംഗിക പീഡന പരാതിയിൽ ജാമ്യം ലഭിച്ചതിന് തുടർന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പേരൂർക്കട പൊലീസ് ക്ലബ്ബിലാണ് ഹാജരായത്. ഒന്നാം പീഡനപരാതിയിന്മേൽ ഇതുവരെ രാഹുലിനെ ചോദ്യം ചെയ്യാനോ മറ്റ് വിവരങ്ങൾ ശേഖരിക്കാനോ സാധിച്ചിരുന്നില്ല.

കേസിൽ പരാതിക്കാരി ഏറ്റവും പുതിയതായി കോടതിയിൽ അറിയിച്ചിട്ടുള്ള വിവരങ്ങളിലും കൂടുതൽ കാര്യങ്ങൾ അന്വേഷണംസംഘം ചോദിച്ചറിയും. ഡിജിറ്റൽ തെളിവുകളും ഇന്ന് ശേഖരിക്കും.അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു അതിജീവിതയുടെ പരാതി.

Rahul Mamkootathil MLA appears before the investigation team in the first rape case

More Stories from this section

family-dental
witywide