മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത് ഏകദേശം ഒരാഴ്ച നീണ്ട വ്യക്തമായ പ്ലാനുകൾക്ക് ശേഷം അതീവ രഹസ്യമായി. പ്രതിരോധിക്കാനോ കരുക്കൾ നീക്കാനോ സമയം നൽകാതെ പുലർച്ചെ അതീവ നാടകീയമായ നീക്കങ്ങൾക്ക് ശേഷമാണ് പാലക്കാട്ടെ കെ പി എം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്ന് രാഹുലിനെ വനിത പൊലീസടക്കമുള്ള എട്ടംഗ സംഘം കസ്റ്റഡിയിൽ എടുക്കുന്നത്.
തിരുവല്ല സ്വദേശിനിയാണ് പരാതിക്കാരി. അതിജീവിതയിൽ നിന്ന് വേണ്ട തെളിവുകൾ ശേഖരിച്ച് മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. ആദ്യത്തെ ഒന്നും രണ്ടും കേസുകളിൽ ഉള്ളതുപോലെ തന്നെ സമാനമായ കാര്യങ്ങൾ തന്നെയായിരുന്നു മൂന്നാമത്തെ കേസിലും ഉണ്ടായിരിക്കുന്നത്. ആദ്യം വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും പിന്നീട് ഗർഭിണിയാകുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തു.
മൂന്നാമത്തെ കേസിൽ പരാതിക്കാരിയുടെ പക്കലുണ്ടായിരുന്ന നിർണായക തെളിവുകളായിരുന്നു. കൂടുതൽ ആഴത്തിലുള്ള തെളിവുകളാണ് യുവതി പ്രത്യേക അന്വേഷണംസംഘത്തിന് കൈമാറിയിട്ടുള്ളത്. ഗർഭഛിദ്രം നടത്തിയതിനുശേഷം കൃത്യമായ വിവരങ്ങൾ യുവതി ശേഖരിച്ചിരുന്നു. ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെയാണ് തെളിവുകൾ ശേഖരിക്കാൻ തുടങ്ങിയതെന്ന് പരാതിക്കാരിയുടെ മൊഴി.
ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിളും രാഹുൽ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നതിനും വ്യക്തമായ തെളിവുകൾ ഉണ്ട്. പാലക്കാട് ഒരുമിച്ച് താമസിക്കാൻ ഫ്ലാറ്റ് വാങ്ങാൻ നീക്കം നടത്തി. അതിനായി യുവതിയോട് പണം ആവശ്യപ്പെട്ടു. വിലപിടിപ്പുള്ള വസ്തുക്കൾ പരാതിക്കാരി വാങ്ങി നൽകി. ഫെനി നൈനാന് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്നും യുവതി മൊഴി നൽകി.
Rahul Mamkootathil was locked up by the investigation team in utmost secrecy; The move started a week ago, police filed sexual abuse














