
കൊച്ചി: ബലാത്സംഗ കേസില്‍ റിമാൻഡിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ ജാമ്യാപേക്ഷ തള്ളി. ജാമ്യാപേക്ഷയിൽ തിരുവല്ല കോടതിയില്‍ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയില്‍ വാദം കേൾക്കണം എന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്. ജഡ്ജി അരുന്ധതി ദിലീപ് ആണ് ജാമ്യഹർജി തള്ളി ഉത്തരവിട്ടത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. പ്രോസിക്യൂഷനു വേണ്ടി എപിപി (അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടർ) എം.ജി.ദേവിയാണ് ഹാജരായത്. കേസ് അന്വേഷിക്കുന്ന എസ് ഐ ടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞത്.
അതേസമയം, ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ അറിയിച്ചു. തിങ്കളാഴ്ച ഹർജി നൽകും.
Rahul Mangkootathil MLA’s bail plea rejected; will remain in jail in rape case













