ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു മുൻകൂർ ജാമ്യം, മൊബൈൽ ഫോൺ ഹാജരാക്കാനുൾപ്പെടെ ഉപാധി

കൊച്ചി: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് ഒന്നാം ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പുറപ്പെടുവിച്ചത്. ജാമ്യം അനുവദിക്കുന്നതിനോടൊപ്പം കോടതി ചില കർശന ഉപാധികളും വെച്ചിട്ടുണ്ട്.

ഫെബ്രുവരി 16-ന് രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ചോദ്യം ചെയ്യലിന് ലഭ്യമാകണം, തൻ്റെ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, രാജ്യം വിട്ടു പോകരുത് തുടങ്ങിയ വ്യവസ്ഥകളും ജാമ്യ ഉത്തരവിലുണ്ട്.

നേരത്തെ ഈ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിനെത്തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മറ്റ് രണ്ട് ബലാത്സംഗക്കേസുകളിലും അദ്ദേഹം നേരത്തെ ജാമ്യം നേടിയിരുന്നു.

Rahul Mangkootatil granted anticipatory bail in first rape case, condition including production of mobile phone.

More Stories from this section

family-dental
witywide