‘പാവപ്പെട്ടവർക്ക് സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിച്ചില്ലെങ്കിൽ എനിക്ക് ശമ്പളം വേണ്ട’- ഈ തീരുമാനം എടുത്തത് കേരളത്തിലെ കളക്ടറല്ല

ജയ്പൂർ: രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലാ കളക്ടറായ അരുൺ കുമാർ ഹസിജയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ. ജില്ലയിലെ അർഹരായ പാവപ്പെട്ടവർക്ക് സർക്കാർ പദ്ധതികളുടെ ആനുകൂല്യം ജനുവരി 28-നകം ലഭിച്ചില്ലെങ്കിൽ തന്റെ ജനുവരി മാസത്തെ ശമ്പളം കൈപ്പറ്റില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 28-നകം ഗുണഭോക്താക്കളുടെ പരിശോധന പൂർത്തിയായില്ലെങ്കിൽ തന്റെ ശമ്പളം പ്രോസസ്സ് ചെയ്യരുതെന്ന് അദ്ദേഹം അക്കൗണ്ടന്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്സമന്ദ് ജില്ലയിൽ ഏകദേശം 30,000 പേർ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗത്തിൽ പെടുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 23,000 പെൻഷൻ കേസുകളും, 3,200 ‘പാലൻഹാർ’ പദ്ധതി അപേക്ഷകളും, 700 ഭക്ഷ്യസുരക്ഷാ പദ്ധതി അപേക്ഷകളും ജില്ലയിൽ തീർപ്പാക്കാനുണ്ട്. ഭരണസംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനും പാവപ്പെട്ടവരുടെ അവകാശങ്ങൾ സമയബന്ധിതമായി അവർക്ക് ലഭ്യമാക്കാനുമാണ് ഈ നടപടിയിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്.

ഇവർക്കെല്ലാം വിവിധ സർക്കാർ പദ്ധതികളിൽ അംഗത്വം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് കളക്ടറുടെ ലക്ഷ്യം. അർഹരായ എല്ലാ പാവപ്പെട്ടവരും സർക്കാർ പദ്ധതികളുടെ ഭാഗമാകുന്നത് വരെ തന്റെ ശമ്പളം മാറ്റിവെക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പൊതുജനക്ഷേമത്തിനായി ഒരു ഉന്നത ഉദ്യോഗസ്ഥൻ സ്വയം ശമ്പളം ഉപേക്ഷിക്കാൻ തയ്യാറായത് വലിയ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. ഈ തീരുമാനത്തെത്തുടർന്ന്, ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥരും തങ്ങളുടെ ചുമതലകൾ കൃത്യസമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ ശമ്പളം വാങ്ങില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്.

Rajasthan Collector says he will not receive his January salary if the eligible poor in the district do not receive the benefits of government schemes.

More Stories from this section

family-dental
witywide