വ്യാജ ബിരുദക്കാർക്ക് ഇനി എട്ടിൻ്റെ പണി വരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് സർക്കാർ ജോലി നേടുന്നവരെ തടയാന്‍ നിര്‍ണായക നടപടിയുമായി രാജസ്ഥാൻ. സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ സർവകലാശാലകളിലും ബിരുദങ്ങൾ, ഡിപ്ലോമകൾ, മാർക്ക് ഷീറ്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയിൽ ക്യുആർ കോഡുകൾ നിര്‍ബന്ധമാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
സംസ്ഥാനത്ത് നിയമന പ്രക്രിയകളിൽ സുതാര്യത ഉറപ്പുവരുത്താനും വ്യാജ ബിരുദങ്ങളുടെ ഉപയോഗം തടയുന്നതിനുമാണ് ഈ നീക്കം. രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷന്‍റെ (ആർപിഎസ്‌സി) നിർദ്ദേശപ്രകാരമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
റിക്രൂട്ട്മെന്‍റ് പ്രക്രിയകൾക്കിടയിൽ സംശയാസ്‍പദമായ നിരവധി സർട്ടിഫിക്കറ്റുകൾ ലഭിക്കാറുണ്ടെന്നും അവയുടെ പരിശോധനയ്ക്ക് വലിയ സമയം എടുക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഈ പ്രശ്‍നം പരിഹരിക്കുന്നതിനായിട്ടാണ് സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ ക്യുആർ കോഡുകൾ നൽകുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളെക്കുറിച്ച് ആർപിഎസ്‌സി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
Rajasthan government has issued an order making QR codes mandatory on degrees, diplomas, mark sheets, and migration certificates issued by all government and private universities in the state.











