
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാൻ ഒരു അഘോരി സന്യാസി എത്തിയത് ശ്രദ്ധേയമായി. നെടുങ്കാട്ടിലെ ഭവന സന്ദർശനത്തിനെത്തിയ സമയത്താണ് അഘോരി രാജീവ് ചന്ദ്രശേഖറിന്റെ അടുത്തെത്തിയത്. രണ്ട് സന്യാസിമാർ കൂടി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അഘോരി രാജീവ് ചന്ദ്രശേഖറിന്റെ തലയിൽ കൈവെച്ച് അനുഗ്രഹം നൽകി. ഒപ്പമുണ്ടായിരുന്ന സന്യാസിമാർ പറഞ്ഞത് പ്രകാരം, അഘോരി കാശിയിൽ തപസ്സിലായിരുന്നു. ക്ഷേത്ര ദർശനത്തിനും ബിജെപി സ്ഥാനാർഥികളെ അനുഗ്രഹിക്കുന്നതിനുമായാണ് കേരളത്തിൽ എത്തിയത്. തങ്ങളെ ഇവിടേക്ക് അയച്ചത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്നും ഇനി കന്യാകുമാരിയിലേക്കാണ് യാത്രയെന്നും അവർ വ്യക്തമാക്കി.













