
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടി ഹൈക്കോടതി. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിതയെ (പരാതിക്കാരിയെ) ഹൈക്കോടതി കക്ഷി ചേർത്തു. പരാതിക്കാരി നൽകിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. മറുപടി സത്യവാങ്മൂലം നല്‍കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നൽകി. 21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.
രാഹുലുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയതിനും സൈബർ ആക്രമണം നടത്തിയതിനും രാഹുൽ ഈശ്വറിനെതിരെയും കേസുണ്ട്. മുൻപ് ജാമ്യം ലഭിച്ചിരുന്നെങ്കിലും ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ചുവെന്ന പുതിയ പരാതിയെത്തുടർന്ന് രാഹുൽ ഈശ്വറും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
Rape case against Rahul, stay on arrest extended.















