മോഹലോവയേ …. ഭരണഘടന സാക്ഷിയായി വേടനും നവമി ലതയും വിവാഹിതരായി

ഭരണഘടന സാക്ഷിയായി റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമി ലതയും വിവാഹിതരായി. തൃശൂർ മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. തൃശൂര്‍ ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്. വൈകിട്ട് അഞ്ചരമണിയോടെയാണ് വിവാഹം നടന്നത്.

സഹോദരൻ ഹരി, ഭാര്യ സഹോദരൻ നവീൻ, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാർ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്. വധുവിന്റെ ബന്ധുക്കളും അടുത്ത സുഹ‍ൃത്തുക്കളും നാല് മണിയോടെ മുളങ്കുന്നത്ത് കാവിലെ വേടന്റെ വീട്ടിലേക്കെത്തിയിരുന്നു. വൈകിട്ട് പൂമലയിലെ റിസോർട്ടിലാണ് വിരുന്നു സൽക്കാരം. ഉറ്റസുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ് വിരുന്നിൽ പങ്കെടുക്കുക.

തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ സര്‍ക്കാര്‍ നടത്തിയ ഹാപ്പിനസ്സ് ഫെസ്റ്റിവലിലാണ് വേടന്‍ വിവാഹത്തെ കുറിച്ച് പങ്കുവെച്ചത്. ചടങ്ങില്‍ പങ്കെടുത്ത സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇക്കാര്യത്തെ കുറിച്ചുള്ള സൂചനകള്‍ പങ്കുവെച്ചതിന് പിന്നാലെ വേടന്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു.

rapper vedan got married to navami Latha

More Stories from this section

family-dental
witywide