
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന കാര്യങ്ങളിൽ തന്നെ സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവിന് ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എൽഡിഎഫ് റിപ്പോർട്ട് കാർഡ് പങ്കുവച്ചാണ് മുഖ്യമന്ത്രിയുടെ ക്ഷണം.
കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ടെന്നും ഏതു വേദിയിലും അത് ചർച്ച ചെയ്യാൻ തയ്യാറാണെന്നും വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘എന്നാൽ ഇനി ഇതിൽ സംവാദമായാലോ’ എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി.
സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വി.ഡി. സതീശൻ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെല്ലുവിളി ഏറ്റെടുക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ വികസന ചർച്ചകൾ പുതിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
Ready for development debate; CM accepts V.D. Satheesan’s challenge















