അസമിലും പുതുച്ചേരിയിലും റെക്കോർഡ് പോളിംഗ്; വിജയപ്രതീക്ഷയിൽ മുന്നണികൾ

അസം നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 85.17 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ 82.42 ശതമാനമെന്ന കണക്കിനെ മറികടന്നാണ് ഇത്തവണത്തെ കുതിപ്പ്. 126 മണ്ഡലങ്ങളിലും വോട്ടെടുപ്പ് സമാധാനപരമായാണ് നടന്നതെങ്കിലും ദിബ്രുഗഡിൽ ബിജെപി – എജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. ബിദ്യാപൂർ, ബോംഗായ്ഗാവ് എന്നിവിടങ്ങളിൽ കള്ളവോട്ടിന് ശ്രമിച്ചുവെന്ന സംശയത്തിൽ രണ്ട് ബിഹാർ സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അസമിലെ റെക്കോർഡ് പോളിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്ന അവകാശവാദവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തി. ഭരണതുടർച്ചയുണ്ടാകുമെന്നും നൂറിലധികം സീറ്റുകൾ നേടി ബിജെപി അധികാരം നിലനിർത്തുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ ഇത് പുതിയ അസം രൂപീകരണത്തിനായുള്ള ജനവിധിയാണെന്നും ഗൗരവ് ഗോഗോയ് മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. ഇതിനിടെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക ഇന്ന് കൊൽക്കത്തയിൽ കേന്ദ്രമന്ത്രി അമിത് ഷാ പുറത്തിറക്കും.

പുതുച്ചേരിയിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. 30 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 89.83 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. പുതുച്ചേരിയുടെ ചരിത്രത്തിൽ ആദ്യമായാണ് പോളിംഗ് 86 ശതമാനം കടക്കുന്നത്. മുഖ്യമന്ത്രി എൻ. രംഗസ്വാമി ബൈക്കിലെത്തി വോട്ട് രേഖപ്പെടുത്തിയത് ശ്രദ്ധേയമായി. ടിവികെയുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Record voter turnout in Assam and Puducherry; both fronts confident of victory as polling ends

More Stories from this section

family-dental
witywide