GCMA “സർഗോത്സവം” രജിസ്ട്രേഷൻ പുരോഗമിക്കുന്നു

2026 ഏപ്രിൽ 10,11 തീയതികളിൽ ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ (GCMA ) സംഘടിപ്പിക്കുന്ന കലോത്സവത്തിൻെറ രജിസ്ട്രേഷൻ വിജയകരമായി പുരോഗമിക്കുന്നു. സിംഗിൾ ആൻഡ് ഗ്രൂപ്പ് തലങ്ങളിൽ ഡാൻസ്, മ്യൂസിക്, സ്പീച് & ആർട്സ്, സ്പെഷ്യൽ ഐറ്റംസ് എന്നീ വിഭാഗങ്ങളിൽ വിവിധ പ്രായ പരിധികളിൽ 70 ഓളം മത്സര ഇനങ്ങളാണ് അമേരിക്കൻ യൂത്ത് ജനറേഷനുവേണ്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇൻസ്ട്രുമെന്റൽ മ്യൂസിക് വിഭാഗത്തിൽ, ഡ്രംസ്, സ്ട്രിംഗ്, വിൻഡ് ഇനങ്ങളിൽ മത്സരങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫി മത്സരങ്ങൾ വെർച്ച്വൽ ആയി സംഘടിപ്പിക്കുന്നു. ഓഫ്‌ലൈൻ ഇനങ്ങൾ ബെൽവുഡ് സിറോമലബാർ ചർച്ചിൽ ആയിരിക്കും സംഘടിപ്പിക്കുക. അമേരിക്കയിലുള്ള ഏതു മത്സരാർത്ഥിക്കും ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ ഇനങ്ങളിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കും.

അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഏതു അമേരിക്കൻ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരമുള്ള കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നത് .മത്സരങ്ങളുടെ നിയമാവലികൾ www.greatercma.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി കോർഡിനേറ്റർസ് ആയ സന്തോഷ് കാട്ടൂക്കാരൻ (773.469.5048) ജിജു സ്റ്റീഫൻ (704.433.0584 ) രൺജിത് ചെറുവള്ളി (312.608.8171 ) പ്രസിഡന്റ് ജിതേഷ് ചുങ്കത് ( 224.522.9157) IT കോഓർഡിനേറ്റർ സുജിത് കേനോത്ത് ( 513.846.6901) എന്നിവരുമായി ബന്ധപ്പെടുക.

Registration for the Kalotsavam ‘sargotsavam’ organized by the Greater Chicago Malayali Association (GCMA) is progressing successfully.

More Stories from this section

family-dental
witywide