കർത്തവ്യപഥിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്, കേരളത്തിലും വിപുലമായ ആഘോഷം

ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക, സാംസ്കാരിക ശക്തി പ്രദർശിപ്പിച്ച് ഡൽഹിയിലെ കർത്തവ്യപഥിൽ 77-ാമത് റിപ്പബ്ലിക് ദിന പരേഡ് പുരോഗമിക്കുന്നു. യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമർപ്പിച്ചതിനു പിന്നാലെയാണ് ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്. പ്രധാനമന്ത്രിയോടൊപ്പം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സേവന മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എപിഎസ് സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി എന്നിവർ സന്നിഹിതരായിരുന്നു.

കർതവ്യപഥിൽ പ്രസിഡൻ്റ് ദ്രൗപദി മുർമു ത്രിവർണ്ണ പതാക ഉയർത്തി. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻ്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റ എന്നിവരാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളാകുന്നത്.  റിപ്പബ്ലിക് ദിന പരേഡ് പുരോഗമിക്കുകയാണ്. പരേഡിൽ കേരളത്തിന്റെ അടക്കം 30 ടാബ്ലോകളുണ്ട്. 

അതേസമയം, സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷം നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആ.ർ അനിൽ തുടങ്ങിയവരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയർത്തി. അതിനിടെ, റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തളർന്നു വീണു. കണ്ണൂരിൽ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിക്കുന്ന വേളയിലാണ് അദ്ദേഹം തളർന്നു വീണത്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

Republic Day parade update.

More Stories from this section

family-dental
witywide