ന്യൂജേഴ്‌സി സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക മുൻ വികാരി റവ. റോയ് മാത്യു നിര്യാതനായി

ന്യൂജേഴ്‌സി / തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ വൈദികനായ റവ. റോയ് മാത്യു (പാനിക്കന്റത്ത്) നിര്യാതനായി. ചൊവ്വാഴ്ചയായിരുന്നു അന്ത്യം.

കനകപ്പാലം ജെറുസലേം മാർത്തോമ്മാ ഇടവകാംഗമാണ്. സഭയുടെ വിവിധ ഇടവകകളിൽ ശുശ്രൂഷ അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2013 മുതൽ 2016 വരെ ന്യൂജേഴ്‌സിയിലെ സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ചിലെ വികാരിയായുംസേവനമനുഷ്ഠിച്ചിട്ടുണ്ട്.

റവ. റോയ് മാത്യുവിന്റെ വേർപാടിൽ മാർത്തോമ്മാ സഭയും സഭാ സെക്രട്ടറി റവ. എബി ടി. മാമ്മനും അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം പിന്നീട്.

Rev. Roy Mathew, former vicar of St. Peter’s Marthoma Parish in New Jersey, passes away

More Stories from this section

family-dental
witywide