
ജിൻസ് മാത്യു, റിവർസ്റ്റോൺ
ഹൂസ്റ്റൺ: റിവർസ്റ്റോൺ മലയാളി അസോസിയേഷൻ ഒരുമയുടെ 2026 ലേക്കുള്ള നേതൃത്വ നിരയെ ഒരുമയുടെ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. പ്രസിഡൻറായി ഡോ.ജോസ് തൈപ്പറമ്പിലും വൈസ് പ്രസിഡൻറായി ലൂണാ വിക്ടറും തെരഞ്ഞെടുക്കപ്പെട്ടു.സെക്രട്ടറിയായി റോബി ജേക്കബ്,ജോയിൻറ് സെക്രട്ടറിയായി ലിസി, ട്രഷററായി അജി ജോസഫ്,ജോയിൻറ് ട്രഷററായി ജോസഫ് തോമസ് എന്നിവർ സേവനം അനുഷ്ടിക്കും.

അസോസിയേഷൻറെ അഡ്വസർ ആയി ഫൗണ്ടിംഗ് പ്രസിഡൻറ് ജോൺ ബാബു,അസോസിയേഷൻറെ മുൻപുള്ള പന്ത്രണ്ട് പ്രസിഡൻറുമാരുടെ പ്രതിനിധിയായി പ്രസിഡൻറ് കൗൺസിൽ ചെയർമാൻ ജിൻസ് മാത്യു എന്നിവർ എക്‌സിക്യൂട്ടിവിൽ തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി അനിൽ ഗോപിനാഥ്, മേരി ജേക്കബ്, ഏബ്രഹാം കുര്യൻ,വിധു അജയ്, മെജേഷ് ജോൺ,മാത്യുസ് ചാണ്ടപ്പിള്ള, മാത്യു ചെറിയാൻ, ജോൺ ആൻറണി, ആൻസി കുര്യൻ, ഡോ.ഡിസ്നി ജോൺ, സെബാസ്‌റ്റ്യൻ തോമസ് എന്നിവർ പ്രവർത്തിക്കും.
സ്കൂൾ/ കോളജ് വിദ്യാർത്ഥികൾക്കായുള്ള സപ്പോർട്ടിംഗ് പോഗ്രാമുകളും, വോളണ്ടയർ അവേഴ്സ് പദ്ധതികളും, മറ്റുള്ള സേവന പ്രവർത്തനങ്ങളും ഇവൻറുകളോടൊപ്പം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
Riverstone Malayali Association Oruma’s leadership line-up for 2026 has been selected.











