ഫ്രഷ് ഫേസുകളുമായി കളം പിടിക്കാൻ ആർജെഡി, കയ്യടി നേടി ശ്രേയാംസ് കുമാറിന്റെ പ്രതികരണം; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടതുമുന്നണിയിൽ ആർജെഡിക്ക് അനുവദിച്ച മൂന്ന് സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. വടകരയിൽ എം.കെ. ഭാസ്‌കരനും, കൂത്തുപറമ്പിൽ പി.കെ. പ്രവീണും, കൽപറ്റയിൽ പി.കെ. അനിൽ കുമാറും മത്സരിക്കും. മണ്ഡലം കമ്മിറ്റി ചേർന്ന് നിർദേശിച്ച പേരുകൾ മേൽക്കമ്മിറ്റി പരിഗണിച്ച ശേഷം പാർലമെന്ററി ബോർഡിന് മുന്നിൽ വെച്ച് ചർച്ച ചെയ്താണ് കേന്ദ്ര പാർലമെന്ററി ബോർഡ് അന്തിമ സ്ഥാനാർഥികളെ തീരുമാനിച്ചതെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.

നാല് തവണ മത്സരിച്ചിട്ടുള്ളയാളാണെന്നും മറ്റുള്ളവർക്കും അവസരം നൽകണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും മത്സരരംഗത്ത് നിന്ന് പിൻമാറിയതിനെക്കുറിച്ച് ശ്രേയാംസ് കുമാർ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർഥിയും നിലവിലെ എംഎൽഎയുമായ ആർഎംപി നേതാവ് കെ.കെ. രമയെ നേരിടാൻ വടകരയിൽ ആർജെഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയായ എം.കെ. ഭാസ്‌കരനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. വടകരയിൽ സംസ്ഥാന പ്രസിഡന്റ് തന്നെ സ്ഥാനാർഥിയാകണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും, പുതിയ മുഖങ്ങൾക്ക് അവസരം നൽകണമെന്ന നിലപാടാണ് ശ്രേയാംസ് കുമാർ മുന്നോട്ടുവെച്ചത്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട മനയത്ത് ചന്ദ്രനെ ഈ തവണ വടകരയിൽ ആർജെഡി പരിഗണിച്ചില്ല. കേരള ഓട്ടമൊബീൽ ലിമിറ്റഡിന്റെ ഡയറക്ടറായ ഭാസ്‌കരൻ, കേരഫെഡ്, യുണൈറ്റഡ് ഇലക്ട്രിക് ഇൻഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ച പരിചയസമ്പത്തോടെയാണ് വടകരയിൽ മത്സരരംഗത്തിറങ്ങുന്നത്.

More Stories from this section

family-dental
witywide