അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. ചര്‍ച്ചയില്‍ റഷ്യ, യുക്രെയ്ന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ പ്രസിഡന്റ് പ്രതികരിച്ചു. നാല് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ അബുദാബിയിലാണ് ചര്‍ച്ച നടക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അഭിപ്രായഐക്യമുണ്ടാക്കലാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം. ഇന്നലെ ആരംഭിച്ച ചര്‍ച്ചയില്‍ മൂന്നു രാജ്യങ്ങളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് യുഎഇ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിച്ച് സമാധാനപരമായ അവസാനമാണ് ലക്ഷ്യമെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ പറഞ്ഞു.
ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും സമാധാനം പുനസ്ഥാപിക്കുന്നതിന് റഷ്യ വിട്ടുവീഴ്ച ചെയ്യണമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യന്‍ കടന്നുകയറ്റം തുടരുകയാണെങ്കില്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സുരക്ഷ ആവശ്യപ്പെടാനാണ് യുക്രെയ്ന്‍ തീരുമാനം. എന്നാൽ യുക്രെയ്ന്‍ ഇപ്പോഴും ഭാഗികമായി നിയന്ത്രിക്കുന്ന കിഴക്കന്‍ ഡോണ്‍ബാസ് മേഖല മുഴുവന്‍ വേണമെന്നാണ് റഷ്യയുടെ ആവശ്യം.
Russia-Ukraine conflict; Crucial discussion in the UAE to resolve the four-year war














