ശബരിമല സ്വർണ്ണക്കൊള്ള: അന്തിമ റിപ്പോർട്ട് മാർച്ച് 31 നകം സമർപ്പിക്കും, ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി എസ്ഐടി; സാമ്പിളുകൾ ജംഷഡ്പൂരിലേക്ക്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയെ അറിയിച്ചു. സന്നിധാനത്തെ സ്വർണ്ണപ്പാളികളിൽ നിന്ന് ശേഖരിച്ച 36 സാമ്പിളുകൾ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ജംഷഡ്പൂരിലെ സി.എസ്.ഐ.ആർ – നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയക്കും. വി.എസ്.എസ്.സിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ സ്വർണ്ണത്തിന്റെ അളവിൽ കുറവ് കണ്ടെത്തിയെങ്കിലും, കൂടുതൽ വ്യക്തതയ്ക്കായിട്ടാണ് അത്യാധുനിക സംവിധാനങ്ങളുള്ള ജംഷഡ്പൂരിലെ ലാബിനെ ആശ്രയിക്കുന്നത്. സ്വർണ്ണപ്പാളികളുടെ കാലപ്പഴക്കം, ലോഹക്കൂട്ട്, സ്വർണ്ണത്തിന്റെ കൃത്യമായ അളവ് എന്നിവ പരിശോധനയിലൂടെ തിട്ടപ്പെടുത്തും. കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവര്ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

Sabarimala Gold Theft Case: SIT to Submit Final Report by March 31; Samples Sent to Jamshedpur for Scientific Testing

More Stories from this section

family-dental
witywide