കുരുക്കായി ദേവസ്വം ഉത്തരവ്; വാജിവാഹനം തന്ത്രിക്ക് കൈമാറിയത് ചട്ടവിരുദ്ധമായി

ശബരിമലയിൽ തന്ത്രി കണ്ഠരര് രാജീവരര്ക്കും യുഡിഎഫിനും കുരുക്കായി ദേവസ്വം ഉത്തരവ്. വാജിവാഹനം തന്ത്രിക്ക് കൈമാറിയത് ചട്ടവിരുദ്ധമായെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. വാജി വാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്ന ദേവസ്വം ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു. ഇതോടെ തന്ത്രിക്ക് ചട്ടവിരുദ്ധമായി വാജി വാഹനം കൈമാറിയതില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ബോര്‍ഡിനും കുരുക്ക് മുറുകുകയാണ്.

2012ൽ ബോര്‍ഡ് കമ്മീഷണറുടെ ഉത്തരവാണ് പുറത്തായിരിക്കുന്നത്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോര്‍ഡ് തീരുമാനം. ഈ ഉത്തരവ് നിലനില്‍ക്കേയാണ് 2017 ൽ പ്രയാര്‍ ഗോപാലകൃഷ്ണന്റെ ബോര്‍ഡ് വാജി വാഹനം തന്ത്രിക്ക് നല്‍കിയത്. 2017ല്‍ വാജിവാഹനം നല്‍കിയത് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ബോര്‍ഡാണ്. ബോര്‍ഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഉള്‍പ്പെടെ അംഗങ്ങളായിരുന്നു. തന്ത്രിക്ക് വാജി വാഹനം നല്‍കിയത് ആചാരമാണെന്നായിരുന്നു അജ് തറയിലിന്റെ വാദം.

2017ല്‍ ശബരിമലയിലെ കൊടിമരം മാറിയ സമയത്താണ് തന്ത്രി വാജി വാഹനം വീട്ടിലേക്ക് കൊണ്ടുപോകുന്നത്. സ്വര്‍ണ്ണക്കൊള്ള വിവാദം ഉയര്‍ന്ന സമയത്ത് വാജി വാഹനം തന്റെ പക്കലുണ്ടെന്ന് തന്ത്രി സമ്മതിച്ചിരുന്നു. സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി അറസ്റ്റിലായതിന് പിന്നാലെയാണ് ചെങ്ങന്നൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വാജി വാഹനം എസ്ഐടി കണ്ടെത്തിയത്.

2017ല്‍ പിണറായി സര്‍ക്കാരായിരുന്നു അധികാരത്തിലെങ്കിലും പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അജയ് തറയില്‍ ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്നു. ഇവരുടെ കാലാവധി 2017 നവംബറിലായിരുന്നു അവസാനിച്ചത്. കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചെന്ന് പറഞ്ഞായിരുന്നു 2017 ഫെബ്രുവരിയില്‍ കൊടിമരം മാറ്റി സ്ഥാപിച്ചത്. ഇതിനിടെയായിരുന്നു വാജി വാഹനം തന്ത്രിക്ക് കൈമാറിയത്.

Sabarimala; transfer of the vaji vahanam to Thantri was illegal

More Stories from this section

family-dental
witywide