ശബരിമല യുവതീ പ്രവേശനം: സർക്കാർ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷയെന്ന് ജി സുകുമാരന്‍ നായര്‍

സംസ്ഥാന സര്‍ക്കാര്‍ ശബരിമല യുവതീ പ്രവേശനത്തില്‍ കോടതിയില്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും പഴയ വാശിയിലും ഉശിരിലും എന്‍എസ്എസ് കേസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി നാളെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ലെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ 2019ല്‍ ശരിയായി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്ക് പോകില്ലായിരുന്നു. വിഷയത്തില്‍ ശക്തമായി കേസിന് പോയ ഒരേയൊരു സംഘടന എന്‍എസ്എസാണ്. ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പ സംഗമത്തില്‍ അനാവശ്യമായി പണം ചെലവാക്കിയെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ ഉറപ്പാക്കണമെന്നും ശബരിമലയിലെ വിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Sabarimala women’s entry: G Sukumaran Nair hopes the government will change its stance

More Stories from this section

family-dental
witywide