ശബരിമല യുവതി പ്രവേശനം: ഒരു മിനിറ്റ് കൊണ്ട് സർക്കാർ നിലപാട്  എടുക്കാൻ കഴിയില്ലെന്ന് മന്ത്രി പി രാജീവ്

ശബരിമല യുവതി പ്രവേശനത്തിൽ ഒരു മിനിറ്റ് കൊണ്ട് സർക്കാർ നിലപാട് എടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെ. അതിനുശേഷം നിലപാട് അറിയിക്കും. സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടതെന്നും സർക്കാർ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി രാജീവ് വ്യക്തമാക്കി. ഇൻസ്റ്റന്റ് നിലപാടിന്റെ ആളാണ് പ്രതിപക്ഷ നേതാവ്. സതീശന്റെ വർത്തമാനം മോഹകസേര കണ്ടാണ്. ആഗോള അയ്യപ്പ സംഗമം ഓഡിറ്റർ സാധാരണ നിലയിൽ സ്വീകരിക്കേണ്ട രീതിയിലല്ല കാര്യം ചെയ്തത്. അസാധാരണത്വം ഉണ്ടായിരുന്നുവെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്നും വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രതികരണം. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. ജനാധിപത്യത്തിൻ്റെ അന്തസ് സംരക്ഷിക്കുമെന്നും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയുമെന്നും എംവി ​ഗോവിന്ദൻ പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കളായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവരും രംഗത്തെത്തി.

Sabarimala women’s entry: Minister P Rajeev says the government cannot take a stand in a minute

More Stories from this section

family-dental
witywide