ശബരിമല യുവതീപ്രവേശം: എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണമെന്ന് ജി സുകുമാരൻ നായർ

ശബരിമലയിൽ യുവതീപ്രവേശന വിഷയത്തിൽ യുവതി പ്രവേശനമാകമെന്ന മുൻ നിലപാട് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തിരുത്തണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിഷയത്തിൽ എൻ എസ് എസ് നിലപാടിൽ മാറ്റമില്ലെന്നും എൽഎഡിഎഫ് സർക്കാർ നിലവിൽ ആചാരങ്ങളിൽ മാറ്റമില്ലാതെ കഴിഞ്ഞ 6 വർഷമായി മുന്നോട്ടു പോകുകയാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

സംസ്ഥാന സർക്കാർ ആചാര സംരക്ഷണത്തിനായി നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തെ തകർത്തല്ല പുരോഗമന ചിന്ത വേണ്ടത്. ഇപ്പോഴാണ് ഈ കേസിൽ കേന്ദ്രസർക്കാർ വന്നത്. കേന്ദ്രം കേസിൽ എങ്ങിനെയാണ് ഇടപെടാൻ പോകുന്നതെന്ന കാര്യത്തിൽ ഒരു ധാരണയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യുവതീപ്രവേശവുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ഒന്‍പതംഗ ബെഞ്ച് പുനഃ സംഘടിപ്പിക്കും. ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ വാദങ്ങള്‍ എഴുതി നല്‍കണം. കേസിൽ അഭിഭാഷകനായ കെ പരമേശ്വറിനെ അമികസ് ക്യൂറിയായി സുപ്രിംകോടതി നിയോഗിച്ചു.

Sabarimala women’s entry: NSS’s stand remains unchanged, government should oppose in Supreme Court, says G Sukumaran Nair

More Stories from this section

family-dental
witywide