യുഡിഎഫ് ഭയന്നുവിറയ്ക്കുന്നുവെന്ന് സാബു എം ജേക്കബ്, ‘ഓരോ മണിക്കൂറിലും ഡീൽ എന്ന് പറയുന്നു, എറണാകുളം നഷ്ടപ്പെട്ടാൽ യുഡിഎഫിന് എല്ലാം നഷ്ടമാകും’

കൊച്ചി: ഭയന്ന് വിറച്ചിട്ടാണ് ഓരോ മണിക്കൂറിലും യുഡിഎഫ് ഡീൽ എന്ന് പറയുന്നതെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്ററും കിറ്റക്സ് എംഡിയുമായ സാബു എം. ജേക്കബ്. കേരളം വിട്ടാൽ ഒന്നിച്ചു മത്സരിക്കുന്നവരാണ് ഇപ്പോൾ ജനങ്ങളെ പറ്റിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഞങ്ങൾക്ക് ഡീൽ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി.

എറണാകുളം നഷ്ടപ്പെട്ടാൽ യുഡിഎഫിന് എല്ലാം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
114 വർഷമായിട്ടും പരിഹരിക്കാത്ത സഭാ തർക്കം ആറ് മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പ്രധാനമന്ത്രി ഇതിന് മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിന് ന്യൂനപക്ഷങ്ങൾക്ക് പ്രാധാന്യം നൽകണം, ഇല്ലെങ്കിൽ വംശനാശം സംരക്ഷിക്കുന്ന അവസ്ഥ വരുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. വിവിധ സഭകൾ ഇക്കാര്യം സംസാരിച്ചിരുന്നു. നിയമപരമായ പരിഹാരം കണ്ടെത്തുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ട്വന്റി 20 മത്സരിച്ചാൽ തോറ്റുപോകുമെന്നാണ് പറയുന്നതെങ്കിൽ, ഒറ്റയ്ക്ക് നിന്ന് 15 ശതമാനം വോട്ട് ഷെയർ ഉള്ള ട്വന്റി 20 ബിജെപിയോടൊപ്പം ചേർന്നാൽ വിജയിക്കുമെന്ന ഭയമാണ് യുഡിഎഫിനുള്ളതെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide