ഇക്കുറി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിക്കുറിക്കുന്ന തിരഞ്ഞെടുപ്പാണെന്ന് സാബു എം ജേക്കബ്

ഇത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിക്കുറിക്കുന്ന തിരഞ്ഞെടുപ്പാകുമെന്ന് സാബു എം ജേക്കബ്. എറണാകുളം ജില്ലയില്‍ ആറ് സീറ്റുകള്‍ ഞങ്ങള്‍ വിജയിച്ചിരിക്കും. കുന്നത്തുനാട് ട്വന്റി – 20യുടെ കോട്ടയാണ്. എല്ലാവരും കഴിഞ്ഞ തവണ പറ്റിയ അബദ്ധം പറ്റരുത് എന്ന വാശിയോടെ ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ബൂത്തുകളിലൊക്കെ വലിയ ക്യൂ കാണുന്നതെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.

ട്വന്റി – 20 ഇന്ത്യ ഭരിക്കുന്ന ഒരുപാര്‍ട്ടിയുടെ ഭാഗമായി ഇത്തവണ മത്സരിക്കുന്നു. അതൊരു വലിയ മുന്നേറ്റമായിരിക്കും. ട്വന്റി – 20യുടെ എന്‍ഡിഎ പ്രവേശനം കേരളത്തിലെമ്പാടും എന്‍ഡിഎയ്ക്ക് പ്രയോജനം ചെയ്യും. വിജയമെന്നതിനേക്കാള്‍ ശരാശരി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. യുഡിഎഫിന് ഞങ്ങളുടെ സാന്നിധ്യം നഷ്ടപ്പെട്ടെങ്കില്‍ അത് അവരുടെ പിടിപ്പുകേടാണെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.

Sabu M Jacob says this election will change the political history of Kerala

More Stories from this section

family-dental
witywide